Posted On
date_range Updated On
date_range സുപ്രീംകോടതിയിൽ എല്ലാ കേസുകളും തത്സമയ സംപ്രേഷണം
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ എല്ലാ കേസുകളുടെയും തത്സമയ സംപ്രേഷണത്തിന് വഴിയൊരുങ്ങി. 16 കോടതിമുറികളിലും നടക്കുന്ന കേസുകളുടെ തത്സമയ സംപ്രേഷണം യൂട്യൂബിന് പകരം സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് നടത്തുക.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച നടത്തിയ ട്രയല്‍റണ്‍ വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് തത്സമയ സംപ്രേഷണം ഏർപ്പെടുത്തുന്നത്.
നിലവില്‍ ഭരണഘടന ബെഞ്ചിലെ കേസുകളും പൊതുതാല്പര്യമുള്ള കേസുകളുമാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.