ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ പെൺകുട്ടികളുടെ മൻ കീ ബാത്ത് കേൾക്കണമെന്ന് ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരമായ വിനേഷ് ഫോഗട്ടാണ് മോദിയോട് പെൺമക്കളുടെ മൻ കീ ബാത്ത് കേൾക്കണമെന്ന് ആവശ്യപ്പെട്ടത്. തങ്ങളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാവുന്നില്ലെങ്കിൽ മോദിയുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഗുസ്തി താരങ്ങൾ പറഞ്ഞു.
മോദി ജീയെ കാണാൻ ആഗ്രഹമുണ്ട്. ഞങ്ങളുടെ ശബ്ദം അദ്ദേഹത്തിലേക്ക് എത്തുന്നില്ലെങ്കിൽ നേരിൽകണ്ട് ആശങ്ക അറിയിക്കണമെന്നാണ് ആഗ്രഹമെന്ന് ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു. അതേസമയം, ജന്ദർമന്ദിറിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം നാലാം ദിവസവും തുടരുകയാണ്
ബി.ജെ.പി എം.പി ബ്രിജ് ഭൂഷനെതിരെ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ സമരം ചെയ്യുന്നത്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും ഗുസ്തി താരങ്ങൾ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.