വാക്സിൻ സർട്ടിഫിക്കറ്റുമായെത്തിയാൽ മദ്യവിലയിൽ 10 ശതമാനം ഇളവ്; പ്രഖ്യാപനവുമായി മധ്യപ്രദേശ് നഗരം

ഭോപ്പാൽ: രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതിന്‍റെ തെളിവായി സർട്ടിഫിക്കറ്റുമായി എത്തുന്നവർക്ക് മദ്യവിലയിൽ 10 ശതമാനം ഇളവ് പ്രഖ്യാപിച്ച് മധ്യപ്രദേശിലെ മന്ദ്സൗർ ജില്ല ഭരണകൂടം. വാക്സിൻ സർട്ടിഫിക്കറ്റുമായി മന്ദ്സൗർ നഗരത്തിലെ മൂന്ന് മദ്യശാലകളിലെത്തുന്നവർക്ക് നാളെ മുതലാണ് ആനുകൂല്യം ലഭിക്കുകയെന്ന് ജില്ല എക്സൈസ് ഓഫിസർ അറിയിച്ചു. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണത്രെ നടപടി.

വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാനായി രാജ്യത്ത് വിവിധയിടങ്ങളിൽ വിവിധ ആനുകൂല്യങ്ങളും സമ്മാന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, രാജ്യത്ത് ആദ്യമായാണ് മദ്യത്തിന് വിലക്കിഴിവ് നൽകി വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നത്. നേരത്തെ യു.പിയിലെ ഒരു ജില്ലയിൽ വാക്സിനെടുക്കാതെ വരുന്നവർക്ക് മദ്യം നൽകില്ലെന്ന തീരുമാനം നടപ്പാക്കിയിരുന്നു.


യു.എസിലെ പല നഗരങ്ങളിലും വാക്സിനെടുക്കുന്നവർക്ക് കഞ്ചാവ് പൊതികൾ സമ്മാനമായി നൽകിയ സംഭവമുണ്ടായിരുന്നു. വാക്സിനെടുക്കാൻ മടിച്ച നിരവധിയാളുകൾ ഇതിൽ ആകൃഷ്ടരായി വാക്സിൻ സ്വീകരിച്ചതായാണ് കണക്കുകൾ.

ഇന്ത്യയിൽ 117.63 കോടി ഡോസ് വാക്സിനാണ് ഇതുവരെ നൽകിയിട്ടുള്ളത്. ഇന്ന് മാത്രം 71.92 ലക്ഷം ഡോസ് വാക്സിൻ നൽകി. രാജ്യത്ത് 1,13,584 പേരാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 

Tags:    
News Summary - liquor shops will give a discount of 10 per cen to fully-vaccinated customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.