മിന്നലേറ്റ് ബിഹാറിലും യു.പിയിലുമായി 107 മരണം

പാറ്റ്ന: മിന്നലേറ്റ് യു.പി, ബിഹാർ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച മരിച്ചത് 107 പേർ. ബിഹാറിൽ 83 പേർ മരിച്ചപ്പോൾ യു.പിയിൽ 24 പേരാണ് മരിച്ചത്.

ബിഹാറിൽ ഗോപാൽഗഞ്ച് ജില്ലയിലാണ് കൂടുതൽ നാശമുണ്ടായത്. 13 പേർ ഇവിടെ മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം സഹായം പ്രഖ്യാപിച്ചു.

യു.പിയിൽ 24 പേരാണ് മരിച്ചത്. പ്രയാഗ് രാജിൽ മാത്രം ആറ് പേർ മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം സഹായം പ്രഖ്യാപിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.