പാക്​ അധീന കശ്​മീർ ഇന്ത്യയിൽ ചേർക്കുന്നതിന് പ്രയത്​നിക്കണം - കേന്ദ്രമന്ത്രി

ശ്രീനഗർ: ജമ്മുകശ്​മീരി​​​​​െൻറ പ്രത്യേക പദവി ഒഴിവാക്കിയതുപോലെ പാക് അധീന കശ്​മീരിനെ ഇന്ത്യയുമായി കൂട്ടിചേര്‍ക്കുന്നതിനായുള്ള ശ്രമങ്ങൾ വേണമെന്ന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിവരിക്കുന്നതിനായി ജമ്മുവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജിതേന്ദ്ര സിങ്.

‘‘കശ്മീരി​​​​​െൻറ പ്രത്യേക പദവി എടുത്ത് കളഞ്ഞത് നമ്മുടെ ജീവിതകാലത്തായത് ഭാഗ്യമാണ്. കാരണം, ഞങ്ങളുടെ മൂന്ന് തലമുറ ഇതിനായി ഏറെ ത്യാഗം ചെയ്തിട്ടുണ്ട്​. ചരിത്രപരമായ ഈ നീക്കത്തിന് ശേഷം, പാകിസ്​താൻ നിയമവിരുദ്ധമായി അധീനതയിൽവെച്ചിരുക്കുന്ന കശ്​മീരിനെ മോചിപ്പിക്കുകയും ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുകയും വേണം. പാക്​ അധീന കശ്​മീരി​​​​​െൻറ തലസ്ഥാനമായ മുസഫറാബാദിലേക്ക്​ സ്വാതന്ത്ര്യത്തോടെ യാത്രചെയ്യാൻ എല്ലാവർക്കും കഴിയണം. പാക്​ അധീന കശ്​മീരി​​​​​െൻറ മോചനത്തിന്​ പ്രാർഥിക്കണം’’- ജിതേന്ദ്ര സിങ്​ പറഞ്ഞു.

കശ്​മീർ വിഭജനത്തി​​നും പ്രത്യേക പദവി ഒഴിവാക്കിയിനും പിന്നാലെ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയതും ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതും കാര്യമാക്കേണ്ട വിഷയമല്ല. ചില നേതാക്കള്‍ മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ചില നിര്‍ബന്ധിത കാരണങ്ങളാല്‍ സമാധാനം നിലനിര്‍ത്താന്‍ ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.

Tags:    
News Summary - "Let's Move Forward, Free PoK From Pak -Union Minister Jitendra Singh - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.