അധികമാരും അറിയാത്ത ജയലളിത

നായസ്​നേഹി
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുമായി എ.​െഎ.എ.ഡി.എം.കെ സംഖ്യത്തിലായിരുന്ന കാലം. എൻ.ഡി.എ നേതാക്കളുടെ യോഗത്തിനിടെ ജയലളിത ഇറങ്ങിപ്പോയി. ജയലളിത സഖ്യം വിട്ടുവെന്ന്​ പരക്കെ വാർത്തയുയർന്നു.

എന്നാൽ അവരുടെ പ്രിയപ്പെട്ട നായ ജൂലി ചത്തുവെന്ന വാർത്ത അറിഞ്ഞപ്പോൾ ഇറങ്ങിപ്പോയതായിരുന്നു​. അത്രക്കിഷ്​ടമായിരുന്നു അവർക്ക്​ ആ നായയെ. ‘ഞാനെവിടെ പോകു​േമ്പാഴും അവൾ എന്നോടൊപ്പമുണ്ടാകും. എഴുതാനിരിക്കു​േമ്പാൾ എ​െൻറ കാൽക്കീഴിൽ വന്നിരിക്കും’ അവർ പറഞ്ഞു.

ഒരു സുഹൃത്ത്​ മറ്റൊരുനായയെ നൽകാമെന്നു പറ​ഞ്ഞപ്പോൾ അവർ അത്​ സ്​നേഹത്തോടെ നിരസിച്ചു. ഇനിയൊരു ഒാമനയുടെ നഷ്​ടം കൂടി താങ്ങാനാകില്ലെന്ന കാരണം പറഞ്ഞായിരുന്നു നിരസിച്ചത്​.  

എന്നും തമിഴ്​നാട്ടുകാരി
മൈസൂരിലെ ചാമുണ്ഡി സ്​റ്റുഡിയോവിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ സമയം. ജയലളിത സ്വയം തമിഴ്​ എന്ന്​ പരിചയപ്പെടുത്തുന്നതിൽ മാപ്പു പറയണമെന്ന്​ കന്നഡക്കാരായ ജനക്കൂട്ടം വിളിച്ചുകൂവി.

പക്ഷേ, ‘ഞാൻ തെറ്റൊന്നും പറഞ്ഞിട്ടില്ല. ഞാനെന്തിന്​ മാപ്പു പറയണം? ഞാൻ തമിഴനാട്ടുകാരിയാണ്​ കന്നഡക്കാരിയല്ലെ’ന്നും പി.ആർ.ഒ വഴി കന്നഡക്കാർക്ക്​ മറുപടി നൽകി.

കരുണാനിധിയുടെ ഹെയർസ്​റ്റൈൽ
ഒരിക്കൽ അണ്ണായൂണിവേഴ്​സിറ്റി വൈസ്​ചാൻസലർ ഇ. ബാലഗുരുസ്വാമി മുഖ്യമന്ത്രി ജയലളിതയെ കണാൻ വന്നു.  പ്രത്യേകതരത്തിൽ നടുപകുത്ത അദ്ദേഹത്തി​െൻറ ഹെയർ സ്​റ്റൈൽ കണ്ടിട്ട്​ ജയലളിത കാരണം അന്വേഷിച്ചു.

ഞാൻ കാരണം പറഞ്ഞാൽ സി.എം ദേഷ്യ​െപ്പടരുതെന്ന്​ അദ്ദേഹം അപേക്ഷിച്ചു. ദേഷ്യ​െപ്പടില്ലെന്നും കാരണം പറയാനും ആവശ്യ​െപ്പട്ട ജയലളിത മറുപടി കേട്ട്​ പൊട്ടിച്ചിരിച്ചു.  

ഡി.എം.​െക നേതാവ്​ കരുണാനിധിയുടെ ഹെയർസ്​റൈറൽ അനുകരിച്ചതാണെന്ന മറുപടിയാണ്​ ബാലഗുരുസ്വാമി നൽകിയത്​.
എന്നാൽ കരുണാനിധിക്ക്​ മുടിയില്ലെന്ന്​ ചിരിക്കിടയിൽ ജയലളിത ഒാർമിപ്പിച്ചു.

എന്നാൽ 1960കളിൽ അദ്ദേഹത്തി​െൻറ ഹെയർസ്​​െറ്റെൽ ഇതായിരു​െന്നന്നും അതാണ്​ താൻ അനുകരിച്ചതെന്നും വി.സി മറുപടി നൽകി.

Tags:    
News Summary - Lesser known facets of Jayalalithaa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.