പുള്ളിപ്പുലിയെ അടിക്കുന്ന ഗ്രാമീണർ പുലി തിരിച്ചും ആക്രമിക്കുന്നത് കാണാം
ഹരോളി: ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്, ഗ്രാമവാസികൾ പുള്ളിപ്പുലിയെ വളയുകയും വടികൊണ്ട് ആക്രമിക്കുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. പുള്ളിപ്പുലി പിന്നീട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തിങ്കളാഴ്ച പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
പലക്വാ പഞ്ചായത്തിലെ കമർപുർ ഗ്രാമത്തിനടുത്തുള്ള ഒരു വയലിൽ ഗ്രാമവാസികൾ പുള്ളിപ്പുലിയെ വളഞ്ഞ് വടികളും മറ്റും ഉപയോഗിച്ച് ആക്രമിച്ചെങ്കിലും, പ്രതിരോധത്തിനായി, പുള്ളിപ്പുലി മൂന്ന് പേരെ ആക്രമിച്ചു, ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. നായ്കൾ പുള്ളിപ്പുലിയെ ഓടിക്കുന്നതും പുലി രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം. വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.