Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ ലേയിൽ സ്വകാര്യ ബസ് ഗർത്തത്തിലേക്ക് മറിഞ്ഞ് ഏഴ് മരണം
ലേ (ലഡാക്ക്): ജമ്മു കശ്മീരിലെ ലേയിൽ സ്വകാര്യ യാത്രാബസ് ഗർത്തത്തിലേക്ക് മറിഞ്ഞ് ഏഴ് മരണം. 20 പേർക്ക് ഗുരുതര പരിക്ക്.
പരിക്കേറ്റവരെ ലേയിലെ ജില്ല ആശുപത്രിയിലും സൈനിക ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നിലഗുരുതരം.
ലേയിൽ നിന്ന് കിഴക്കൻ ലഡാക്കിലേക്ക് പോകുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. 200 മീറ്റർ താഴ്ചയുള്ള ഗർത്തത്തിലാണ് ബസ് പതിച്ചത്.
പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രികളിൽ എത്തിച്ചത്. ലേയിലെ ഒരു സ്കൂളിലെ ജീവനക്കാർ കല്യാണചടങ്ങിൽ പങ്കെടുക്കാനായി ബസിൽ പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.