ബിഹാറിൽ ബലാത്സംഗത്തിനിരയായ 11കാരി ചികിത്സകിട്ടാതെ മരിച്ചു; ആശുപത്രിക്ക് മുന്നിൽ ആംബുലൻസിൽ കാത്തുകിടന്നത് മണിക്കൂറുകൾ

ന്യൂഡൽഹി: ബിഹാറിൽ ബലാത്സംഗ കേസിലെ അതിജീവിത ചികിത്സക്കായി ആംബുലൻസിൽ കാത്തിരുന്നത് മണിക്കൂറികൾ. ഒടുവിൽ ചികിത്സ ലഭിക്കാതെ അവർ മരണത്തിന് കീഴടങ്ങി. പട്നയിൽവെച്ചായിരുന്നു പെൺകുട്ടി മരിച്ചത്. മുസഫർനഗറിൽ പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ മിഠായി നൽകാമെന്ന് പ്രലോഭിച്ച് യുവാവ് പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവർ പട്ന മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

ശനിയാഴ്ച രാത്രിയോടെ അവരെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ബെഡില്ലാത്തതിനാൽ അവരെ ആശുപത്രിയിൽ ​അഡ്മിറ്റ് ചെയ്തില്ല. തുടർന്ന് അവർക്ക് മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയും അവർ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

പെൺകുട്ടിയുടെ കഴുത്തിനും ആന്തരാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് മുസഫർപൂർ ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, പെൺകുട്ടിക്ക് ആംബുലൻസിൽവെച്ച് ചികിത്സ നൽകിയിരുന്നുവെന്ന് പട്ന മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. എല്ലാ ഡിപ്പാർട്ട്മെന്റിലേയും ഡോക്ടർമാരും പെൺകുട്ടിയെ ചികിത്സിച്ചു. ചികിത്സാപിഴവുണ്ടായെന്ന പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ ​ആരോപണങ്ങളും ആശുപത്രി അധികൃതർ നിഷേധിച്ചു.

Tags:    
News Summary - Left waiting in ambulance for hours, minor rape victim dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.