Posted On
date_range Updated On
date_range കേരളം മാതൃകാ സംസ്ഥാനമായതിന് കാരണം ഇടതുഭരണം -യെച്ചൂരി
ന്യൂഡൽഹി: കേരളത്തെ മാതൃകാ സംസ്ഥാനമാക്കിയതിൽ സംഭാവന നൽകിയത് ആരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറയ ണമന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം മാതൃകാ സംസ്ഥാനമായതിന് കാരണം ഇടതുഭരണമാണെന്നും യെച്ചൂരി പറഞ്ഞു.
രാഹുൽ എന്തിനാണ് വയനാട്ടിൽ മത്സരിക്കുന്നതെന്ന് ചോദിച്ച യെച്ചൂരി, കോൺഗ്രസ് ആരെയാണ് എതിർക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞു. കേരളത്തിൽ നിന്ന് ഒരു ബി.ജെ.പി എം.പി പോലും പാർലമെൻറിൽ എത്തരുത്. ന്യുനപക്ഷ വിഭാഗങ്ങൾക്ക് രാജ്യത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.