Posted On
date_range Updated On
date_range കശ്മീർ സന്ദർശനത്തിന് ഇടത് എം.പി മാർക്ക് അനുമതി
ന്യൂഡൽഹി: ജമ്മു-കശ്മീർ സന്ദർശിക്കാൻ ഇടത് എം.പിമാർക്ക് അനുമതി. രാജ്യസഭാംഗങ്ങള ായ എളമരം കരീം, ബിനോയ് വിശ്വം, ടി.കെ രംഗരാജൻ എന്നിവർക്കാണ് സന്ദർശനത്തിന് കശ്മീർ ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. ഇവർ അടുത്തയാഴ്ച കശ്മീർ സന്ദർശിക്കും. കർശന നിയന്ത്രണങ്ങളോടെയാണ് അനുമതി. സി.പി.എം നേതാവ് യൂസുഫ് തരിഗാമിയെ അടക്കം സംഘം കാണും.
കശ്മീർ സന്ദർശിച്ച് ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ രാജ്യസഭയിൽ ഉന്നയിക്കുമെന്ന് എളമരം കരീം വ്യക്തമാക്കി. കശ്മീർ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് എം.പിമാർ കത്തുനൽകിയത.്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.