ലശ്​കറെ ത്വയിബ കമാൻഡർ അബു ദുജന കൊല്ലപ്പെട്ടു

ശ്രീനഗർ: ലശ്​കറെ ത്വയിബ കശ്​മീർ കമാൻഡർ അബു ദുജന സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ല​െപ്പട്ടു. ദക്ഷിണ കശ്​മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ്​ ഇന്ത്യ  അന്വേഷിച്ചിരുന്ന തീവ്രവാദി അബു ദുജന കൊല്ലപ്പെട്ടത്​. ദുജനയു​െട സഹായി ആരിഫും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 

പാകിസ്​താൻ സ്വ​േദശിയായ ദുജനയാണ്​ കശ്​മീരിലെ ലശ്​കർ പ്രവർത്തനങ്ങളുടെ തലവൻ. ദുജനയു​െട തലക്ക്​ സർക്കാർ 30ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദുജനയുടെ ഏറ്റവും അടുത്തയാളായ അബു ഇസ്​മഇൗലാണ്​ അമർനാഥ്​ യാത്രികർക്കെതിരെ ആക്രമണം നടത്തിയ​െതന്നാണ്​ പൊലീസ്​ കരുതുന്നത്​. 

ചൊവ്വാഴ്​ച പുലർച്ചെ 4.30ഒാടെയാണ്​ ഏറ്റുമുട്ടൽ തുടങ്ങിയത്​. വീടിനുള്ളിൽ തീവ്രവാദികൾ ഉണ്ടെന്ന രഹസ്യ വിവരത്തി​​​​െൻറ അടിസ്​ഥാനത്തിൽ  സുരക്ഷാ ഉ​േദ്യാഗസ്​ഥർ വീടു വളയുകയായിരുന്നു. തുടർന്ന്​ ഇരുവിഭാഗവും ശക്​തമായ വെടിവെപ്പ്​ നടത്തി. വീടിനു പുറത്തെത്തിയ ദുജന സുരക്ഷാ സേനയുടെ വെടിവെപ്പിൽ കൊല്ല​െപ്പടുകയായിരുന്നെന്ന്​ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്​. 

ഇൗയടുത്ത കാലത്ത്​ കശ്​മീരി ​െപൺകുട്ടിയെ ദുജന വിവാഹം ​െചയ്​തിരുന്നു. ഭാര്യയെ കാണാനായി വീട്ടി​െലത്തിയപ്പോഴാണ്​ രഹസ്യാന്വേഷണ ഏജൻസി ദുജനയു​െട സാമീപ്യം തിരിച്ചറിയുന്നത്​. തുടർന്ന്​ നടന്ന ഏറ്റുമുട്ടലിലാണ്​​ ഇയാൾ ​െകാല്ലപ്പെടുന്നത്​. 

Tags:    
News Summary - Lashkar-e-Taiba's Kashmir Chief Abu Dujana Killed -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.