Posted On
date_range Updated On
date_range കശ്മീരിലെ ബുദ്ഗാമിൽ ലഷ്കർ ഭീകരൻ അറസ്റ്റിൽ
ബുദ്ഗാം: ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്യിബ ഭീകരൻ അറസ്റ്റിൽ. സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നാണ് ഭീകരനെ പിടികൂടിയത്. കരസേനയും സെൻട്രൽ റിസർവ് പൊലീസ് സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരനെ കസ്റ്റഡിയിലെടുത്തത്.
നവംബർ 17ന് കുൽഗാമിലെ പോംപി, ഗോപാൽപോറ ഗ്രാമങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് കമാൻഡർമാർ അടക്കം അഞ്ച് ഭീകരരെ വധിച്ചിരുന്നു. നവംബർ 20ന് കുൽഗാം ജില്ലയിലെ അഷ്മുജി ഏരിയയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചിരുന്നു.
ഡിസംബർ ഒന്നിന് പുൽവാമ ജില്ലയിലെ കസ്ബയാർ ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.