Posted On
date_range Updated On
date_range ഭൂമി ഇടപാട്: സിദ്ധരാമയ്യക്കെതിരെ ഇ.ഡി കേസെടുത്തു
ബംഗളൂരു: മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തിങ്കളാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച ലോകായുക്ത പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി എന്നിവരെ പ്രതി ചേർത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.
ഭാര്യ പാർവതിക്ക് മുഡ മുഖേന അനധികൃതമായി ഭൂമി അനുവദിച്ചെന്നതാണ് സിദ്ധരാമയ്യക്കെതിരെയുള്ള ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.