Posted On
date_range Updated On
date_range ലാലുവിന് സെല്ലിൽ ടി.വി, കൊതുകുവല, വീട്ടിലെ ഭക്ഷണം
പട്ന: കാലിത്തീറ്റ അഴിമതിയിൽ സി.ബി.െഎ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ. 2013ൽ ശിക്ഷക്കപ്പെട്ടപ്പോൾ കഴിഞ്ഞ അപ്പർ ഡിവിഷൻ സെല്ലിലാണ് ലാലുവിനെ ഇത്തവണയും പാർപ്പിച്ചിരിക്കുന്നത്.
ജയിലിൽ ലാലുവിനായി പ്രത്യേക സൗകര്യങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. കൊതുകുവല, ദിനപത്രം, ടെലിവിഷൻ, വീട്ടിൽ നിന്നുണ്ടാക്കിയ ഭക്ഷണം എന്നീ സൗകര്യങ്ങളാണ് നൽകിയിട്ടുള്ളത്. ശസ്ത്രക്രിയയെ തുടർന്ന് ലാലുവിെൻറ ഭക്ഷണക്രമങ്ങൾ നിയന്ത്രണങ്ങളുണ്ട്. ഇതാണ് വീട്ടിലെ ഭക്ഷണം അനുവദിക്കാൻ കാരണമെന്നാണ് ജയിൽ അധികാരികൾ നൽകുന്ന വിശദീകരണം. ജയിലിൽ മറ്റ് തടവുകാർക്ക് ലാലുവിനെ കാണാൻ സാധിക്കില്ല.
ശനിയാഴ്ച സി.ബി.െഎ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലാലു റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.