Posted On
date_range Updated On
date_range മുറുക്കാൻ കടയിലെത്തുന്ന അത്രയും പേർ മാത്രമാണ് മോദിയുടെ റാലിക്ക് വന്നത് -ലാലു
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് നടത്തിയ സങ്കൽപ് റാലിയെ വിമർശ ിച്ച് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്.
നരേന്ദ്ര മോദി, നിതീഷ് കുമാർ, പാസ്വാൻ എന്നിവർ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് മാസങ്ങൾ നീണ്ട പ്രവർത്തനങ്ങളാണ് റാലിക്ക് വേണ്ടി ചെയ്തത്. എന്നാൽ റോഡരികിലുള്ള മുറുക്കാൻ കടയിലെത്തുന്ന അത്രയും പേർ മാത്രമാണ് മോദിയുടെ റാലിക്ക് വന്നതെന്ന് ലാലു ട്വീറ്റ് ചെയ്തു.
ഇവർ സംഘടിപ്പിച്ച റാലി മായയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിഹാറില്‍ സംഘടിപ്പിച്ച സങ്കല്‍പ്പ് റാലിയില്‍ പ്രധാനമന്ത്രിക്കൊപ്പം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വേദി പങ്കിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.