ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. ബെളഗാവി ഗണേഷ്പുർ സ്വദേശി സാഗർ ലാഗെ ആണ് പിടിയിലായത്.
ഗൗരി ലങ്കേഷിെൻറ കൊലയാളികൾ ഉപയോഗിച്ച ഇരുചക്രവാഹനം സാഗറിൽനിന്നു വാങ്ങിയതാണെന്നാണ് കണ്ടെത്തൽ. 2017 സെപ്റ്റംബർ അഞ്ചിന് വൈകീട്ട് മൂന്നുമണിക്കും ഏഴുമണിക്കും ഗൗരി ലങ്കേഷിെൻറ വീടിനു മുന്നിൽ പൾസർ ബൈക്കിൽ രണ്ടുപേർ എത്തിയതായി സി.സി.ടി.വി -ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സാഗർ ലാഗെയും നേരത്തെ പിടിയിലായ ഭരത് കുർനെയും മുമ്പ് മഹാരാഷ്ട്രയിലെ കോലാപുർ കേന്ദ്രമായുള്ള ശിവ് പ്രതിസ്ഥാൻ എന്ന തീവ്രഹിന്ദുത്വ സംഘടനയുടെ അംഗങ്ങളായിരുന്നു. സാഗർ ലാഗെയെ ചോദ്യം വ്യാഴാഴ്ച വൈകിയും ചോദ്യംചെയ്തുവരികയാണ്. മഹാരാഷ്ട്ര എ.ടി.സിെൻറ കസ്റ്റഡിയിലുള്ള മൂന്നുപേരെ നേരത്തെ എസ്.ഐ.ടി. ചോദ്യം ചെയ്തിരുന്നു.
ഇവരിൽ രണ്ടുപേർ ഗൗരി ലങ്കേഷിെൻറ കൊലപാതകം നടന്ന അന്ന് ബംഗളൂരുവിലുണ്ടായിരുന്നുവെന്നും ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
ഇതിെൻറ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര എ.ടി.എസ് പിടികൂടിയ സുധാൻവ ഗോന്ദാൽകർ, ഷരാദ് കലാസ്കർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തുന്നതിൽ ആദ്യ സംഘം പരാജയപ്പെട്ടാൽ കൃത്യം നിർവഹിക്കാനായി ഇരുവരെയും മുഖ്യപ്രതികളിലൊരാളായ അമോൽ കാലെ ചുമതലപ്പെടുത്തിയിരുന്നതായാണ് വിവരം. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.