കർണാടകയിലും ഗുജറാത്തിലും ആഞ്ഞടിക്കാൻ ‘ക്യാർ’

ബം​ഗ​ളൂ​രു/​അ​ഹ​മ്മ​ദാ​ബാ​ദ്​: ശ​ക്ത​മാ​യ ‘ക്യാ​ർ’ ചു​ഴ​ലി​ക്കാ​റ്റ്​ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​റം കെ​ടു​ത്തി​യേ​ക്കും. ദീ​പാ​വ​ലി ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്​​ച ഗു​ജ​റാ​ത്ത്, അ​ഹ​മ്മ​ദാ​ബാ​ദ്​ സം​സ്ഥാ​ന​ങ്ങ​ള ി​ൽ അ​തി​ശ​ക്ത മ​ഴ​ക്കും ചു​ഴ​ലി​ക്കാ​റ്റി​നു​മാ​ണ്​ കാ​ലാ​വ​സ്ഥ പ്ര​വ​ച​ന വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്​ ന​ ൽ​കു​ന്ന​ത്. തീ​ര​മേ​ഖ​ല​യി​ലും തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും ര​ണ്ടു​ദി​വ​സം ഇ​ടി​വെ​​ ട്ടോ​ടെ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യേ​ക്കും.

മ​ധ്യ-​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​ണെ​ന്നും വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലെ തീ​ര​ത്തു​ള്ള​വ​ർ 24 മ​ണി​ക്കൂ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും​ ക​ർ​ണാ​ട​ക കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലും സൗ​രാ​ഷ്​​ട്ര​യി​ലും അ​ടു​ത്ത നാ​ലു​ദി​വ​സം ശ​ക്ത​മാ​യ ഇ​ടി​വെ​​ട്ടോ​ടെ മ​ഴ​യു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

തി​ര​മാ​ല​ക​ൾ അ​പ​ക​ട​ക​ര​മാം​വി​ധം ഉ​യ​രു​ന്ന​തി​നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ട​ലി​ലി​റ​ങ്ങ​രു​തെ​ന്ന്​ മീ​ൻ​പി​ടി​ത്ത​ക്കാ​ർ​ക്ക്​ സ​മു​ദ്ര​സ്ഥി​തി പ​ഠ​ന​കേ​ന്ദ്രം അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ക്യാറി’ന് പിന്നാലെ അറബിക്കടലിൽ വീണ്ടുമൊരു ന്യൂനമർദം- കരുതലോടെ കേരളം

തിരുവനന്തപുരം: ‘ക്യാർ’ ചുഴലിക്കാറ്റിന് പിന്നാലെ അറബിക്കടലിൽ മറ്റൊരു ന്യൂനമർദംകൂടി രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ഒക്ടോബർ 30ഓടുകൂടി രൂപപ്പെടുന്ന ന്യൂനമർദത്തി​െൻറ ദിശ നിർണയിക്കാൻ സാധിച്ചിട്ടില്ല. അതിനാൽതന്നെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥവകുപ്പും അറിയിച്ചു.

ന്യൂനമർദത്തി​െൻറ സാധ്യത മുന്നിൽ കണ്ട് 30ന് കൊല്ലത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 28 മുതൽ 30 വരെ കേരളതീരം, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, മാലദ്വീപ് സമുദ്രമേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 വരെ വേഗത്തോടെയുള്ള കാറ്റും ശക്തമായ ഇടിമിന്നലും അനുഭവപ്പെടുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം മധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ക്യാർ ചുഴലിക്കാറ്റ് അതിതീവ്രത പ്രാപിച്ച് (മണിക്കൂറിൽ 200 കി.മീറ്റർവരെ പരമാവധി വേഗമുള്ള കാറ്റ്) തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുകയാണ്. ഇതി​െൻറ ഭാഗമായി ഞായറാഴ്ച മഹാരാഷ്​ട്ര, ഗോവ, കർണാടക തീരം, വടക്കുകിഴക്ക് അറബിക്കടൽ ഇതിനോട് ചേർന്നുള്ള തെക്കൻ ഗുജറാത്ത് തീരങ്ങളിലും ഒക്ടോബർ 29വരെ മധ്യ കിഴക്ക് അറബിക്കടലിലും 28 മുതൽ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി 11.30വരെ പൊഴിയൂർ മുതൽ കാസർകോട്​ വരെയുള്ള തീരപ്രദേശങ്ങളിൽ കടലിൽ മൂന്നുമുതൽ 3.7 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് ദേശീയ സമുദ്ര സ്ഥിതിപഠനകേന്ദ്രം അറിയിച്ചു.

Tags:    
News Summary - Kyarr Cyclone to intensify-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.