കർണാടകയിൽ എട്ട് കോൺഗ്രസ് നേതാക്കൾ കൂടി മന്ത്രിമാർ

ബംഗളൂരു: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിൽ എട്ടു കോൺഗ ്രസ് നേതാക്കൾകൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസി​​െൻറ എം.എൽ.എമാരായ എം.ബി. പാട്ടീൽ (ബാബലേശ്വർ), സതീ ഷ് ജാർക്കിഹോളി (യെമകനമാറാടി), സി.എസ്. ശിവള്ളി (കുന്ദ്ഗോൾ), ആർ.ബി തിമ്മാപുർ (എം.എൽ.സി, ബാഗൽകോട്ട്), എം.ടി.ബി നാഗരാജു ( ഹൊസകോട്ട), ഇ. തുകാരം (സന്ദുർ), പി.ടി. പരമേശ്വർ നായിക് (ഹൂവിനഹഡഗള്ളി), റഹീം ഖാൻ (ബീദർ നോർത്ത്) എന്നിവരാണ് ശനിയാഴ്ച വ ൈകീട്ട് 5.30ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തത്.

വനം പരിസ്ഥിതി മന്ത്രിയായ സ്വതന്ത്ര എം.എൽ.എ ആർ. ശങ്കറിനെയും സഖ്യസർക്കാറുമായി തുടക്കം മുതൽ ഇടഞ്ഞുനിൽക്കുന്ന മുനിസിപ്പൽ അഡ്മിനിട്രേഷൻ മന്ത്രി രമേശ് ജാർക്കിഹോളിയെയും മാറ്റി യഥാക്രമം എം.ടി.ബി. നാഗരാജിനെയും സതീഷ് ജാർക്കിഹോളിയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയായിരുന്നു. രമേശ് ജാർക്കിഹോളിയുടെ സഹോദരനാണ് സതീഷ് ജാർക്കിഹോളി.

തുടക്കം മുതൽ ബി.ജെ.പിയിലേക്ക് പോകുമെന്ന ഭീഷണിസ്വരമുയർത്തി സഖ്യസർക്കാറിന് തലവേദനായ രമേശിനെ നീക്കം ചെയ്യാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. മന്ത്രിസ്ഥാനം നഷ്​​ടമായ അജയ് സിങ്, മുൻ മന്ത്രി രാമലിംഗ റെഡ്​ഡി, ബി.സി. പാട്ടീൽ തുടങ്ങിയ എം.എൽ.എമാരുടെ അനുകൂലികൾ പലയിടത്തും പ്രതിഷേധ പ്രകടനവും ആത്മഹത്യ ഭീഷണിയും റോഡ് ഉപരോധവും നടത്തി. മന്ത്രിസ്ഥാനം നഷ്​​ടമായ സ്വതന്ത്ര എം.എൽ.എ ആർ. ശങ്കർ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നും അഭ്യൂഹമുണ്ട്.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സാന്നിധ്യത്തിൽ ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ജെ.ഡി.എസി​​െൻറ രണ്ടു മന്ത്രിമാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തില്ല. ശൂന്യമാസമായതിനാൽ ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്യുന്നത് ശുഭകരമല്ലെന്ന് പറഞ്ഞാണ് ജെ.ഡി.എസ് വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ട്. ജെ.ഡി.എസുമായി സഖ്യത്തിലുള്ള ബി.എസ്.പി മന്ത്രി എസ്. മഹേഷ് രാജിവെച്ചതിനെ തുടർന്നാണ് രണ്ടു മന്ത്രിസ്ഥാനങ്ങളിൽ ഒഴിവുവന്നത്. സഖ്യസർക്കാർ അധികാരത്തിലേറി ആറുമാസത്തിനുശേഷമാണ് രണ്ടാം മന്ത്രിസഭ വിപുലീകരണം നടക്കുന്നത്.

Tags:    
News Summary - Kumaraswamy to Expand Karnataka Cabinet Today, 6 Congress MLAs to Join-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.