ഗായകൻ കുമാർ സാനുവിന്​ കോവിഡ്​ സ്​ഥിരീകരിച്ചു

ന്യൂഡൽഹി: ഗായകൻ കുമാർ സാനുവിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗവിവരം അദ്ദേഹവുമായുള്ള അടുത്ത വൃത്തങ്ങൾ ഫേസ്​ബുക്ക്​ പേജിലൂടെ അറിയിക്കുകയായിരുന്നു.

നിർഭാഗ്യവശാൽ സാനുവിന്​ കോവിഡ്​ ​പോസിറ്റീവായി. അദ്ദേഹത്തി​െൻറ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്നും ബന്ധ​പ്പെട്ടവർ കുറിച്ചു.

ഒക്​ടോബർ 20ന്​ പിറന്നാൾ ആഘോഷിക്കാനായി ​ലോസ്​ ആഞ്ചലസി​​ലേക്ക്​ പോകാനിരിക്കുകയായിരുന്നു ​അദ്ദേഹം. ഭാര്യയും മക്കളും ലോസ്​ ആഞ്ചലസിലാണ്​ താമസം. ഒക്​ടോബർ 14ന്​​ പോകാനിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ യാത്ര നീട്ടിവെക്കുകയായിരുന്നു.

നിലവിൽ മുംബൈയിലെ വസതിയിൽ കോവിഡ്​ മാനനണ്ഡങ്ങൾ പാലിച്ച്​ നിരീക്ഷണത്തിൽ കഴിയുകയാണ്​ അ​ദ്ദേഹം.

Tags:    
News Summary - Kumar Sanu tests covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.