Posted On
date_range Updated On
date_range കുൽഗാമിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ സൈന്യം അവസാനിപ്പിച്ചു
ശ്രീനഗർ: കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളുമായി െസെന്യം നടത്തിയ ഏറ്റുമുട്ടൽ അവസാനിപ്പിച്ചു. കുൽഗാം ജില്ലയിലെ ഖുദ്വാനി മേഖയിൽ നാലു തീവ്രവാദികളുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ചയാണ് അവരെ വളഞ്ഞിട്ട് പിടിക്കുന്നതിനായി പദ്ധതി നടപ്പിലാക്കിയത്. രണ്ടു പേർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
തീപ്രവാദികളെ പിടിക്കാനടുത്തപ്പോൾ അവർ വെടിവെപ്പ് തുടങ്ങി. എന്നാൽ രക്ഷപ്പെടാനനുവദിക്കാതെ സുരക്ഷാ സേന വളഞ്ഞതിനാൽ മരണങ്ങൾ ഉണ്ടായില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
അഞ്ചു പൊലീസുകാരുൾപ്പെടെ ഏഴു പേരെ തീവ്രവാദികൾ കൊലെപ്പടുത്തി അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് ഒാപേറഷൻ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.