Posted On
date_range Updated On
date_range കുൽഗാമിൽ ഏറ്റുമുട്ടൽ: മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ കൊന്നു
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കുൽഗാമിൽ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരർ കൊ ല്ലപ്പെട്ടു. കുൽഗാം സ്വദേശിയായ റഖീബ് അഹമ്മദ് ഷെയ്ഖ്, പാകിസ്താനിൽ നിന്നുള്ള വലീദ്, നുമാൻ എന്നീ ഭീകരരെയാണ് കൊലപ്പെടുത്തിയത്. ഇതിൽ വലീദ്, നുമാൻ എന്നിവർ ജെയ്ഷെ മുഹമ്മദിെൻറ ഉന്നത കമാൻറർമാരാണ്.
സി.ആർ.പിഎഫ്, രാഷ്ട്രീയ റൈഫിൾസ്, ജമ്മുകശ്മീർ പൊലീസ് എന്നിവർ സംയുക്തമായി കുൽഗാം ജില്ലയിലെ തരിഗാമിൽ നടത്തിയ തെരച്ചിലിനിടയിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഇവിടെ നിന്ന് റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ജമ്മുകശ്മീർ ഡി.എസ്.പി അമൻ കുമാർ താക്കൂറും ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. മേജർ ഉൾപ്പെടെ രണ്ട് ജവാൻമാർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.