ന്യൂഡൽഹി: ഉന്നാവ് പെൺകുട്ടിയുടെ പിതാവിൻെറ കൊലപാതക കേസിൽ ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ കുൽദീപ് സിങ് സ െങ്കാറടക്കം ഏഴ് പ്രതികൾക്കും 10 വർഷം തടവ്. ഡൽഹി കോടതിയാണ് ശിക്ഷ വിധിച്ചത്. കുൽദീപ് സെങ്കാറിൻെറ സഹോദരൻ അതുൽ സെങ്കാറും കേസിൽ പ്രതിയാണ്. നിലവിൽ ബലാൽസംഗ കേസിൽ ശിക്ഷ അനുഭവിക്കുകയാണ് സെങ്കാർ.
കുൽദീപ് സിങ് സെങ്കാർ 30 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതിയുടെ ഉത്തരവിലുണ്ട്. പിഴത്തുക കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.
ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചാണ് പെൺകുട്ടിയുടെ പിതാവ് കൊല്ലപ്പെടുന്നത്. കുൽദീപ് സിങ് സെങ്കാറും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെ മർദിച്ചു. തുടർന്ന് ആയുധ കേസിൽ പെടുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. കേസിൻെറ വിധി പ്രസ്താവത്തിനിടെ പെൺകുട്ടിയുടെ പിതാവിൻെറ ശരീരത്തിൽ 18 മുറിവുകളേറ്റ കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.