റോൾസ് റോയ്‌സ് അപകടം: കുബേർ ഗ്രൂപ്പ് ഡയറക്ടർ വികാസ് മാലുവിനെ ചോദ്യം ചെയ്തു

ന്യൂഡൽഹി: റോൾസ് റോയ്സ് കാറിടിച്ച് ടാങ്കർ ലോറി യാത്രക്കാർ മരിക്കാനിടയായ സംഭവത്തിൽ റോയ്സ് യാത്രക്കാരനായ കുബേർ ഗ്രൂപ്പ് ഡയറക്ടർ വികാസ് മാലുവിനെ ഹരിയാന പോലീസ് ചോദ്യം ചെയ്തു. ഹരിയാനയിലെ നൂഹിലാണ് അമിത വേഗതയിലെത്തിയ റോൾസ് റോയ്സ് കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ലോറി ഡ്രൈവറും സഹായിയുമാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന വികാസ് മാലുവടക്കം മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കർ ഡ്രൈവർ രാംപ്രീത്, സഹായി കുൽദീപ് എന്നിവരാണ് മരിച്ചത്. 230 കി.മീ വേഗതയിലായിരുന്നു കാർ ചീറിപ്പാഞ്ഞത് എന്നാണ് റിപ്പോർട്ട്. അപകടത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നു തീപിടിക്കുകയായിരുന്നു.

ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാലുവിനെ അവിടെ എത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. പത്ത് കോടിയോളം വില വരുന്ന റോൾസ് റോയ്സ് ഫാന്‍റം കാർ ആണ് അപകടത്തിൽപെട്ടത്. ആഡംബര കാറിന് മുന്നിലും പിന്നിലുമായി വേറെയും കാറുകൾ കൂട്ടമായാണ് വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. 

Tags:    
News Summary - Kuber Group Director Gets A Call From Cops After Rolls-Royce Crash Kills 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.