ഹൈദരാബാദ്: തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ.ടി രാമറാവു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രജത് കുമാറിന് കോൺഗ്രസ് പരാതി നൽകി.
രാമറാവു തെലങ്കാനയിലെ പ്രകതി ഭവനിൽ സർക്കാറിെല ഉന്നത ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയിരുന്നു. തെലങ്കാന െഎ.ടി സെക്രട്ടറിയും കൂടികാഴ്ചയിൽ പെങ്കടുത്തിരുന്നു. ഇൗ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി ട്വിറ്ററിലുടെ രാമറാവു പ്രചരിപ്പിച്ചുവെന്നാണ് കോൺഗ്രസ് ആരോപണം. എ.െഎ.സി.സി സെക്രട്ടറി മധു യാഷ്കി ഗൗഡാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയ വിവരം കോൺഗ്രസ് സ്ഥിരീകരിച്ചു. പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷെൻറ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസ് വ്യക്തമാക്കി. പരാതി ലഭിച്ചിട്ടുണ്ടെന്നു അന്വേഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.