ബംഗളൂരു: സൂചന ബോർഡുകളിൽ 60 ശതമാനം കന്നട വേണമെന്ന് നിഷ്‍കർഷിക്കുന്ന ഓർഡിനൻസ് തിരിച്ചയച്ച് കർണാടക ഗവർണർ ത്വരചന്ദ് ഗെഹ്ലോട്ട്. ചൊവ്വാഴ്ചയാണ് ഓർഡിനൻസ് തിരിച്ചയച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്.
സൂചന ബോർഡുകളിലെ കന്നഡയുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു. നിയമസഭയിൽ പാസാക്കാൻ നിർദേശിച്ചാണ് അത് തിരിച്ചയച്ചത്. ഇപ്പോൾ തന്നെ ഓർഡിനൻസിന് അംഗീകാരം നൽകാമായിരുന്നു. കന്നഡക്ക് സംരക്ഷണവും ആദരവും നൽകുന്നത് തങ്ങളുടെ സർക്കാറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
കന്നഡ ഭാഷയെ അനുകൂലിക്കുന്നവരുടെ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് ഓർഡിനൻസിലൂടെ സൂചന ബോർഡുകളിൽ കന്നഡ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ജനുവരി അഞ്ചിന് മന്ത്രിസഭ ഓഡിനൻസിന് അംഗീകാരം നൽകി. എന്നാൽ, ഇത് ഗവർണർ തിരിച്ചയച്ചതോടെ ഇനി ഫെബ്രുവരി 12ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ മാത്രമേ ഇക്കാര്യത്തിൽ സർക്കാറിന് തുടർനപടി സ്വീകരിക്കാനാവു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.