Posted On
date_range Updated On
date_range കൃഷ്ണ സ്വാമിനാഥൻ പശ്ചിമ നാവിക കമാൻഡ് മേധാവി
മുംബൈ: പശ്ചിമ നാവിക കമാൻഡ് മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ചുമതലയേറ്റു. 1987 ജൂലൈ ഒന്നിന് ഇന്ത്യൻ നാവികസേനയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം വാർത്തവിനിമയ -ഇലക്ട്രോണിക് ആക്രമണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനാണ്. കൊച്ചിയിലെ സതേൺ നേവൽ കമാൻഡ് ആസ്ഥാനത്ത് ചീഫ് സ്റ്റാഫ് ഒാഫിസർ (ട്രെയിനിങ്) ആയിരുന്നു. കൊച്ചിയിലെ സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയിൽ നിന്ന് ടെലികമ്യൂണിക്കേഷനിൽ എം.എസ്സി, ലണ്ടനിലെ കിങ്സ് കോളജിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എംഎ, സ്ട്രാറ്റജിക് സ്റ്റഡീസിൽ എംഫിൽ, ഇൻറർനാഷനൽ സ്റ്റഡീസിൽ പി.എച്ച്.ഡി എന്നിവ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.