ജന്മദിന പാർട്ടിക്ക് പോയ നിയമ വിദ്യാർഥി മരിച്ചനിലയിൽ; ശരീരത്തിൽ മുറിപാടുകൾ, കൊലപാതകമെന്ന് സംശയം

മുസഫർനഗർ: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോയ എൽ.എൽ.ബി വിദ്യാർഥിയെ അഴുക്കുചാലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലെ ഹരേട്ടി ഗ്രാമത്തിലെ ഗ്രാമത്തലവനായ വിവേക് റാത്തിയുടെ മകൻ രോഹൻ റാത്തിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരുക്കുകളുടെയും ചതവുകളുടെയും പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.

ബുധനാഴ്ച വൈകിട്ട് സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് രോഹൻ വീട്ടിൽനിന്ന് പോയത്. രാത്രി വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പിതാവ് സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. രോഹൻ രാവിലെ വീട്ടിലെത്തുമെന്നായിരുന്നു സുഹൃത്തുക്കൾ അറിയിച്ചത്. എന്നാൽ വ്യാഴാഴ്ച രാവിലെ ഗ്രാമത്തിലെ റോഡിനോട് ചേർന്നുള്ള പ്രദേശത്ത് നാട്ടുകാർ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് കുടുംബം സ്ഥലത്തെത്തി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

യുവാവിന്റെ ശരീരത്തിൽ പരുക്കുകളും ചതവുകളും കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മുസഫർനഗർ എസ്.എസ്.പി സഞ്ജയ് കുമാർ വർമ മൂന്ന് പൊലീസ് സംഘങ്ങളെ നിയോഗിച്ചു.

Tags:    
News Summary - law student found dead after birthday party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.