കോട്ടയത്ത്​ നിയന്ത്രണം ശക്തം; ചന്തയിൽ അണുനശീകരണം നടത്തും

കോട്ടയം: ജില്ലയിൽ രണ്ടുപേർക്കുകൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചതോടെ പ്രദേശത്ത്​ കർശന നിയന്ത്രണം ഏർപ്പെടുത്തി . ചിങ്ങവനം സ്വദേശിയായ നഴ്​സിനും കോട്ടയം ചന്തയിലെ ഒരു ചുമട്ടുത്തൊഴിലാളിക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇര ുവരും കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയി​െല ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

ചുമട്ടുത്തൊഴിലാളിക്ക്​ രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ കോട്ടയം മാർക്കറ്റ്​ പൂർണമായും അടച്ചു. വെള്ളിയാഴ്​ച ചന്ത മുഴുവൻ അണുനശീകരണം നടത്തും. ചുമട്ടുതൊഴിലാളിയുടെ സഹപ്രവർത്തകരെ പരിശോധനക്ക്​ വിധേയമാക്കും. വ്യാഴാഴ്​ച ജില്ല കലക്​ടറും ജില്ല പൊലീസ്​ മേധാവിയും ജില്ല മെഡിക്കൽ ഓഫിസറും മാർക്കറ്റ്​ സന്ദർശിച്ചിരുന്നു.

അതേസമയം കോട്ടയം ജില്ലയെ ഗ്രീൻ സോണിൽനിന്നും ഓറഞ്ച്​ സോണാക്കി മാറ്റിയിട്ടുണ്ട്​. പനച്ചിക്കാട്​, വിജയപുരം പഞ്ചായത്തുക​െളയും കോട്ടയം മുനിസിപ്പാലിറ്റിയിലെ 20, 29, 36, 37 വാർഡുകളുമാണ്​ ഹോട്ട്​സ്​പോട്ടാക്കി മാറ്റിയത്.

Tags:    
News Summary - Kottayam Covid 19 Orange zone -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.