കൊൽക്കത്തയിൽ ടി.എം.സി നേതാവ് അജ്ഞാതൻെറ​ വെടിയേറ്റ്​ മരിച്ചു

കൊൽക്കത്ത: ​കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ്​ നേതാവ്​ അജ്ഞാതൻെറ വെടിയേറ്റ്​ മരിച്ചു. ടി.എം.സി നേതാവായ നിർമൽ കു ണ്ടുവാണ്​ കൊല്ലപ്പെട്ടത്​. ഇന്നലെ രാത്രിയാണ്​ വടക്കൻ കൊൽക്കത്തയിലെ ഡം ഡമ്മിൽ ​ബൈക്കി​െലത്തിയ മുന്നംഗ സംഘം നിർമൽ കുണ്ടുവിന്​ നേരെ നിറയൊഴിച്ചത്​. തലക്കാണ്​ വെടിയേറ്റത്​.

ഡം ഡം മുൻസിപ്പാലിറ്റിയിൽ ആറാം വാർഡ്​ തൃണമൂൽ കോൺഗ്രസ്​ പ്രസിഡൻറായിരുന്നു​ നിർമൽ കുണ്ടു. വെടിയേറ്റ ഉടൻ കുണ്ടുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

ലോക്​സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ​ ബി.ജെ.പി-ടി.എം.സി പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു.

Tags:    
News Summary - kolkata TMC leader shot dead by unidentified miscreants -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.