കൊൽക്കത്തയിൽ സ്വിം സ്യൂട്ട് ധരിച്ച പടം ഇൻസ്റ്റയിൽ പങ്കുവെച്ച പ്രഫസറെ പുറത്താക്കി കോളജ് അധികൃതർ

കൊൽക്കത്ത: സിം സ്യൂട്ട് ധരിച്ച പടം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന്റെ പേരിൽ കൊൽക്കത്തയിൽ കോളജ് പ്രഫസറുടെ ജോലി തെറിച്ചു. സെന്റ് സേവ്യേഴ്സ് കോളജിലെ അധ്യാപികയുടെ സിം സ്യൂട്ട് പടം ബിരുദ വിദ്യാർഥിയായ മകൻ ഇൻസ്റ്റഗ്രാമിൽ കണ്ടത് ധാർമികതക്ക് നിരക്കാത്തതാണെന്ന് ആരോപിച്ച് ഒരു വിദ്യാർഥിയുടെ പിതാവാണ് കോളജ് അധികൃതർക്ക് പരാതി നൽകിയത്. പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധം ഇത്തരത്തിലുള്ള ചിത്രം എന്തിനാണ് പ്രഫസർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതെന്നും പരാതിക്കാരൻ ഉന്നയിച്ചു. പ്രഫസർ രാജിവെക്കണമെന്നാവശ്യപ്പെട്ട അധികൃതർ കോളജിന് ചീത്തപ്പേരുണ്ടാക്കിയതിന് 99​ കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യ​​പ്പെട്ടു.

വിഷയം സ്വകാര്യതക്കു നേരെയുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് പ്രഫസറും രംഗത്തുവന്നു. തന്റെ സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പടം എങ്ങനെയാണ് ബിരുദ വിദ്യാർഥിക്കു കാണാൻ കഴിഞ്ഞുവെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായിരിക്കാമെന്നും അവർ പറയുന്നു. ആരെങ്കിലും ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാവാം. അങ്ങനെയാണെങ്കിൽ അവർക്കെതിരെ ലൈംഗിക പീഡനത്തിന് നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

അടി വസ്ത്രം മാത്രം ധരിച്ച് പോസ് ചെയ്ത് നിൽക്കുന്ന അധ്യാപികയുടെ ചിത്രം അവരുടെ വിദ്യാർഥിയുടെ പിതാവ് എന്ന നിലയിൽ എനിക്ക് അങ്ങേയറ്റം അപമാനമുണ്ടാക്കുന്നതാണ്. പൊതുമധ്യത്തിൽ ഇത്തരം ശരീരം തുറന്നുകാട്ടിയുള്ള ചിത്രങ്ങൾ 18 കാരനായ വിദ്യാർഥി കാണുന്നതു പോലുള്ള അനുചിതകരമാണെന്നും പരാതിക്കാരൻ വാദിക്കുന്നു.

തന്നെ പുറത്താക്കിയതിനെതിരെ കൊൽക്കത്ത ഹൈകോടതിയിൽ പരാതി നൽകാൻ തീരുമാനിച്ചിരിക്കയാണ് പ്രഫസർ. തനിക്കെതിരെ നടന്ന വിചാരണയെ കംഗാരു കോടതിയെന്നാണ് പ്രഫസർ വിശേഷിപ്പിച്ചത്.

''സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമ്പോൾ ഞാനൊരു മീറ്റിങ്ങിലായിരുന്നു. യാതൊരു പ്രകോപനവുമില്ലതെ ആ കോടതിയിൽ എനിക്കു നേരെ ഭീഷണികളും ലൈംഗിക പരാമർശങ്ങളാലുള പരിഹാസങ്ങളുമായിരുന്നു നടന്നത്. ഒരു ബിരുദ വിദ്യാർഥിയുടെ രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എനിക്കെതിരെ നടപടിയുണ്ടായത്. എന്റെ സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ എന്റെ അസഭ്യമായ ഫോട്ടോ കണ്ടെന്നായിരുന്നു പരാതി. എന്റെ അക്കൗണ്ടിൽ സ്വന്തം മുറിയിൽ നിന്നെടുത്ത നീല നീന്തൽ വസ്ത്രത്തിലുള്ള രണ്ട് ചിത്രങ്ങൾ ഉണ്ടായിരുന്നു. കോളജിൽ ജോലിക്ക് ചേരുന്നതിന്റെ ഏതാനും മാസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണത്. ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി 24 മണിക്കൂർ മാത്രമേ ലൈവ് ആയി കിട്ടൂ. ആ ഫോട്ടോകൾ ഇപ്പോൾ ഒരിക്കലും ആക്‌സസ് ചെയ്യാൻ കഴിയില്ല. മാത്രമല്ല, എന്റെ എന്റെ പ്രൊഫൈൽ പബ്ലിക് അല്ല സ്വകാര്യമാണ്. എന്റെ സമ്മതമില്ലാതെ, ഹാക് ചെയ്താൽ മാത്രമേ അത് മറ്റൊരാൾക്ക് കാണാനാവൂ. അതിനു കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കണം''.-​എന്ന് കാണിച്ചാണ് പ്രഫസർ പൊലീസിന് പരാതി നൽകിയിരിക്കുന്നത്.

Tags:    
News Summary - Kolkata Professor Forced To Quit Allegedly Over Swimsuit Pic On Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.