Posted On
date_range Updated On
date_range കൊൽക്കത്ത മെട്രോ സ്റ്റേഷനിൽ ആത്മഹത്യാശ്രമം; സർവ്വീസിനെ ബാധിച്ചു
കൊൽക്കത്ത: മെട്രോ സ്റ്റേഷനിൽ അജ്ഞാതൻ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ട്രെയിൻ സർവ്വീസ് താൽക്കാലികമായി നിർത്തി വെച്ചു. കൊൽക്കത്തയിലെ ഗിരീഷ് പാർക്കിലാണ് സംഭവം. ട്രെയിൻ വന്നുകൊണ്ടിരിക്കെ സ്റ്റേഷനിൽ നിന്നയാൾ ട്രാക്കിലേക്ക് ചാടുകയായിരുന്നു.
പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം 3.33 മുതൽ 4.13 വരെയുള്ള സർവ്വീസിനെ ബാധിച്ചതായി മെട്രോ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.