കൊല്‍ക്കത്ത: ഒന്നര വര്‍ഷം മുമ്പ് കൊല്‍ക്കത്തക്കാര്‍ അവിശ്വസനീയമായി കേട്ടിരുന്ന വാര്‍ത്തയിലെ തലക്കെട്ടായിരുന്നു പാര്‍ഥ ഡേ. വീണ്ടും ദുരൂഹമായ മറ്റൊരു തലക്കെട്ടായി പാര്‍ഥ ഡേ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. കൊല്‍ക്കത്തയിലെ വാട്ട്ഗഞ്ച് സ്ട്രീറ്റില്‍ ഏകാന്തമായ ഫ്ളാറ്റിന്‍െറ കുളിമുറിയില്‍ ചൊവ്വാഴ്ച 45കാരനായ ഡേയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തെുകയായിരുന്നു. അവിവാഹിതനാണ് പാര്‍ഥ.
രണ്ടു വര്‍ഷം മുമ്പ് ഡേ വാര്‍ത്തയില്‍ നിറഞ്ഞത് കൊല്‍ക്കത്ത പൊലീസ് ഇന്നും നടുക്കത്തോടെ ഓര്‍ക്കുന്നു. 2015 ജൂണ്‍ 10ന് രാത്രി പാര്‍ഥ ഡേയുടെ പിതാവ് അരബിന്ദ ഡേയുടെ മരണം അന്വേഷിച്ചത്തെിയ പൊലീസ് കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. ആറുമാസം മുമ്പ് ഉണ്ണാവ്രതമിരുന്ന് മരണമടഞ്ഞ മൂത്ത സഹോദരി ദേബ്ജാനിയുടെയും അവരുടെ രണ്ട് വളര്‍ത്തുനായ്ക്കളുടെയും അസ്ഥികൂടത്തിനൊപ്പം മുറിക്കുള്ളില്‍ കഴിയുന്ന പാര്‍ഥ ഡേയെ കണ്ട് പൊലീസുകാര്‍പോലും ഞെട്ടി. റോബിന്‍സണ്‍ സ്ട്രീറ്റിലെ ഷേക്സ്പിയര്‍ സരണിയില്‍ ബാത്ത്റൂമില്‍ മരിച്ച നിലയിലായിരുന്നു അരബിന്ദ ഡേയെ കണ്ടത്തെിയത്.
അതിനുശേഷം ഡേ പാവ്ലോവ് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതായി ബോധ്യപ്പെട്ടപ്പോള്‍ ആശുപത്രിയില്‍നിന്ന് അടുത്തിടെയാണ് ഡേയെ വിട്ടയച്ചത്. വാട്ട്ഗഞ്ച് സ്ട്രീറ്റിലെ ഫ്ളാറ്റിലെ അയല്‍ക്കാര്‍ നല്‍കിയ പരാതിയനുസരിച്ചാണ് പൊലീസ് ഡേയുടെ വാതിലില്‍ മുട്ടിയത്. ഉത്തരമില്ലാതായപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയ പൊലീസ് കണ്ടത് അരബിന്ദ ഡേയെപോലെ മകന്‍ പാര്‍ഥ ഡേയും കുളിമുറിയില്‍ പാതി കത്തിക്കരിഞ്ഞ നിലയില്‍ മരിച്ചുകിടക്കുന്നതാണ്. തൊട്ടടുത്തുനിന്ന് പെട്രോളടങ്ങിയ കുപ്പിയും തീപ്പെട്ടിയും കണ്ടുകിട്ടി. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍െറ പ്രാഥമിക വിലയിരുത്തല്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.