എസ്.ബി.ഐയിൽ 95 കോടിയുടെ തട്ടിപ്പ് നടത്തിയ വ്യവസായി അറസ്റ്റിൽ

ന്യൂഡൽഹി: എസ്.ബി.ഐയിൽ 95 കോടിയുടെ തട്ടിപ്പ് നടത്തിയ വ്യവസായിയെ ഇ.ഡി അറസ്റ്റ് ചെയ്തു. കൊൽത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൗശിക് കുമാർ നാഥാണ് പിടിയിലായത്. മാർച്ച് 30നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇയാൾ പിടയിലാവുന്നത്.

പ്രത്യേക പി.എം.എൽ.എ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏപ്രിൽ 10 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. വ്യാജ രേഖകൾ സമർപ്പിച്ച് എസ്.ബി.ഐയിൽ നിന്നും വായ്പയെടുത്തുവെന്നതാണ് ഇയാൾക്കെതിരായ കുറ്റം. ഇയാൾ വായ്പ തുക വകമാറ്റി ചെലവഴിക്കുകയും ചെയ്തു.

ഇ.ഡിക്ക് പുറമേ സി.ബി.ഐയും നാഥിനെതിരെ നാല് കേസെടുത്തിട്ടുണ്ട്. മുംബൈ ക്രൈംബ്രാഞ്ചും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇയാളുടെ പേരിലുള്ള 3.68 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി പിടിച്ചെടുക്കുകയും ചെയ്തു.

Tags:    
News Summary - Kolkata businessman duped SBI of Rs 95 cr, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.