കർഷകരെ പിന്തുണച്ച്​ 'കിസാൻ കേ ലിയെ ബോല ഭാരത്​'; കാർഷിക നിയമങ്ങൾക്കെതിരെ ശബ്​ദമുയർത്തണമെന്ന്​ രാഹുൽ

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക്​ പിന്തുണയുമായി ​േകാൺഗ്രസിന്‍റെ 'കിസാൻ കേ ലിയെ ബോലെ ഭാരത് (കർഷകർക്ക്​ വേണ്ടി ശബ്​ദിക്കൂ ഭാരതമേ)' കാമ്പയിൻ.

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച്,​ ബി.ജെ.പി സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ്​ ആവശ്യം. കർഷകർക്ക്​ പിന്തുണ നൽകി രാജ്യം മുഴുവൻ അണിനിരക്കണമെന്നും ആഹ്വാനം ചെയ്യുന്നു.

ഹാഷ്​ടാഗ്​ കാമ്പയിനുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയും രംഗത്തെത്തി. സമധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും കർഷകരെ പിന്തുണച്ച്​ കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്​തു.

'സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്​. നമ്മുടെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന്​ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ പിന്തുണ ആവശ്യമാണ്​. കർഷക വിരുദ്ധനിയമം പിൻവലിക്കുന്നതിനായി കർഷകരെ പിന്തുണച്ച്​ നിങ്ങളും ശബ്​ദമുയർത്തണം... കർഷകർക്ക്​ വേണ്ടി ശബ്​ദിക്കൂ ഭാരതമേ' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഹാഷ്​ടാഗിന്​ പിന്തുണയുമായി കോൺഗ്രസ്​ നേതാവ്​ ശശി തരൂർ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്​. 


Tags:    
News Summary - kisan ke liye bole bharat Hashtag Campaign Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.