representational image

പ്രതിയുടെ നാക്കുപിഴ; ഛത്തീസ്​ഗഢ്​​ പൊലീസ് തെളിയിച്ചത്​ 10 വർഷം പഴക്കമുള്ള കൊലപാതകക്കേസ്​

റായ്​പൂർ: പ്രതിയുടെ നാക്കുപിഴ മൂലം ഛത്തീസ്​ഗഡ്​ പൊലീസിന്​​ ചുരുളഴിക്കാനായത്​ ഒരു പതിറ്റാണ്ട്​ കാലം പഴക്കമുള്ള കൊലപാതകക്കേസ്​. കോസ്​റംഗി ഗ്രാമത്തിൽ നിന്നുള്ള 40കാരനായ ലേഖാറാം സെൻ ആയിരുന്നു 2011ൽ കൊല്ലപ്പെട്ടത്​.

കേസിലെ പ്രധാന പ്രതിയായ സന്തോഷ്​ യാദവ്​ (30) റോഡരികിലുള്ള ഒരു ഭക്ഷണശാലയിൽ വെച്ച്​ സുഹൃത്തിനോട്​ അറിയാതെ കൊലപാതകത്തെ പറ്റി പറഞ്ഞു പോയതാണ്​ കേസിൽ വഴിത്തിരിവായത്​. ഇതോടെ സന്തോഷിനെയും കൂട്ടാളിയായ ലോകേഷ്​ യാദവിനെയും വെള്ളിയാഴ്​ച പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

ചോദ്യം ചെയ്യലിൽ ലോ​കേഷ്​ യാദവി​െൻറ സഹായത്തോടെ ലേഖാറാം സെന്നിനെ കൊലപ്പെടുത്തി ഫർഹാദ ഗ്രാമത്തിലുള്ള നെൽവയലിൽ ഉപേക്ഷിച്ചതായി സമ്മതിച്ചുവെന്ന്​ അഡീഷനൽ പൊലീസ്​ സൂപ്രണ്ട്​ താരകേശ്വർ പ​ട്ടേൽ പി.ടി.ഐയോട്​ പറഞ്ഞു.

2011ൽ ഫർഹാദ ഗ്രാമത്തിലുള്ള ത​െൻറ മാതൃഭവനം സന്ദർശിക്കുകയായിരുന്നു സന്തോഷ്​. അവിടെവെച്ച്​ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഒരു ദിവസം രാത്രി ലേഖാറാം സന്തോഷിനെയും​ കാമുകിയെയും ഒരുമിച്ച്​ കണ്ടു. ബന്ധം ഇരുവരുടെയും വീടുകളിൽ അറിയിക്കുമെന്ന്​ ലേഖാറാം ഭീഷണിപ്പെടുത്തിയതോടെ ലോകേഷി​െൻറ സഹായത്തോടെ അയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ സന്തോഷ്​ കുറ്റസമ്മതം നടത്തിയതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Killer’s mistake helps Chattisgarh police crack murder case after 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.