22കാരനെ തട്ടിക്കൊണ്ടുപോയ കേസ്: തെലങ്കാന ബി.ജെ.പി നേതാവ് അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാന ബി.ജെ.പി നേതാവും ഗദ്ദിയനാരം കൗൺസിലറുമായ ബദ്ദാം പ്രേം മഹേശ്വർ റെഡ്ഡി തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിൽ. 22 കാര​നായ സുബ്രഹ്മണ്യത്തെ തട്ടിക്കൊണ്ടുപോയ കേസിലാണ് പ്രേം മഹേശ്വർ റെഡ്ഡി അറസ്റ്റിലാകുന്നത്. സരൂർ നാഗർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബി.ജെ.പി നേതാവിനെയും മറ്റ് കൂട്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - kidnapping case: Telangana BJP leader arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.