തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുഞ്ഞിന്​ കോവിഡ്​; 22 പേർ ക്വാറൻറീനിൽ

ഹൈദരാബാദ്​: ഹൈദരാബാദിലെ തെരുവിൽ നിന്ന്​ തട്ടിക്കൊണ്ടു പോയ 18 മാസം പ്രായമുള്ള കുഞ്ഞിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം സ്​ഥിരം മദ്യപാനിയായ മാതാവിനെ സംരക്ഷിക്കാനാവില്ലെന്ന്​ കണ്ട്​ പൊലീസ്​ ശിശുക്ഷേമ വകുപ്പിന്​ കൈമാറി. തുടർന്നു നടത്തിയ പരിശോധനയിലാണ്​ കുഞ്ഞിന്​ കോവിഡ്​ ബാധിച്ചതായി കണ്ടെത്തിയത്​. 

കുഞ്ഞുമായി ഇടപഴകിയ മാതാവും മാധ്യമപ്രവർത്തകരും പൊലീസും ഉൾപ്പെടെ 22 പേരെ ക്വാറൻറീനിലാക്കി. ബുധനാഴ്​ചയാണ്​ തെരുവിൽ ഉറങ്ങിക്കിടക്കു​േമ്പാൾ  കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന്​ കാണിച്ച്​ 22കാരിയാണ്​ പൊലീസിന്​ പരാതി നൽകിയത്​. യുവതി മദ്യലഹരിയിലായിരുന്നു​. 

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തട്ടിക്കൊണ്ടു പോയയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 27കാരനായ ഇബ്രാഹിം എന്നയാളാണ്​ പ്രതി. തനിക്കു പിറന്ന ആൺമക്കളെല്ലാം രോഗംമൂലം മരിച്ചു പോയെന്നും, ഒരു ആൺകുഞ്ഞ്​ വേണമെന്ന ആഗ്രഹം കൊണ്ടാണ്​ കുഞ്ഞിനെ തട്ടിയെടുത്തതെന്നും ഇബ്രാഹിം പൊലീസിനോട്​ പറഞ്ഞു. 

കുഞ്ഞിനെ പഴം നൽകി പ്രലോഭിച്ച്​ ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു.

Tags:    
News Summary - Kidnapped Baby Rescued, Tests Covid Positive -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.