മോദിയുടേത് ഭ്രാന്തമായ സ്വയം പ്രമോഷൻ; സെൽഫി ബൂത്ത് നികുതിദായകരുടെ പണത്തിന്റെ നിർലജ്ജമായ ധൂർത്തടിക്കലെന്ന് ഖാർ​ഗെ

ന്യൂഡൽഹി: പ്രതിപക്ഷ സംസ്ഥാനങ്ങൾ എം.ജി.എൻ.ആർ.ഇ.ജി.എ ഫണ്ടിനായി കാത്തിരിക്കുമ്പോൾ റെയിൽവേ സ്റ്റേഷനുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോകളുള്ള ‘സെൽഫി ബൂത്തുകൾ’ സ്ഥാപിക്കുന്നത് നികുതിദായകരുടെ പണത്തിന്റെ നിർലജ്ജമായ ധൂർത്തടിക്കലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മോദി സ്വന്തത്തിൽ ആകൃഷ്ടനായ വ്യക്തിയാണെന്നും അതിന് അതിരുകളില്ലെന്നും ഖാർ​ഗെ പരിഹസിച്ചു.

'മോദി സർക്കാരിന്റെ ഭ്രാന്തമായ സ്വയം പ്രമോഷന് അതിരുകളില്ല!' റെയിൽവേ സ്‌റ്റേഷനുകളിൽ മോദിജിയുടെ 3ഡി സെൽഫി പോയിന്റുകൾ സ്ഥാപിച്ച് നികുതിദായകരുടെ പണം പാഴാക്കുകയാണ്. നേരത്തെ, പ്രധാനമന്ത്രിയുടെ കട്ട് ഔട്ടുകളുള്ള 822 സെൽഫി പോയിന്റുകൾ സ്ഥാപിക്കാൻ സായുധ സേനയോട് ഉത്തരവിട്ടതിലൂടെ രാജ്യത്തെ ധീരരായ സൈനികരുടെ ത്യാഗവും അധ്വാനവും അവർ രാഷ്ട്രീയമായി ഉപയോഗിച്ചു. വരൾച്ചയും

വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് ദുരിതാശ്വാസ ഫണ്ട് അനുവദിക്കാൻ മോദി സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള എം.ജി.എൻ.ആർ.ഇ.ജി.എ ഫണ്ടും കെട്ടിക്കിടക്കുകയാണ്. പക്ഷേ, ഇത്തരം വിലകുറഞ്ഞ തെരഞ്ഞെടുപ്പ് നാടകങ്ങൾക്കായി പൊതുജനങ്ങളുടെ പണം നിർലജ്ജമായി ചെലവാക്കാനുള്ള ധൈര്യം മാത്രമാണ് മോദി സർക്കാരിനുള്ളത്,' ഖാർ​ഗെ കുറിച്ചു.

താത്കാലികവും സ്ഥിരവുമായ സെൽഫി ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ള സെൻട്രൽ റെയിൽവേയുടെ കീഴിലുള്ള സ്റ്റേഷനുകളുടെ ലിസ്റ്റും വിവരാവകാശ നിയമപ്രകാരം (ആർ.ടി. ഐ) ലഭിച്ച മറുപടിയുടെ പകർപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു.

Tags:    
News Summary - Kharge says PM selfie booths at railway stations brazen waste of taxpayers' money, calls it 'self-obsessed promotion'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.