ന്യൂഡൽഹി: ഖലിസ്ഥാൻ വിമോചനസേന (കെ.എൽ.എഫ്) നിരോധിത സംഘടനയാണെന്ന് ആഭ്യന്തര വകുപ്പ്. അക്രമത്തിലൂടെ പഞ്ചാബിനെ ഇന്ത്യയിൽനിന്ന് വേർപെടുത്തി സ്വതന്ത്ര രാജ്യമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന നിയമവിരുദ്ധ സംഘടനയാണിതെന്നും ആഭ്യന്തര വകുപ്പിെൻറ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 1967ലെ, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമാണ് നിരോധനം. നിരപരാധികളായ ജനങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തുകയും ബോംബ് സ്ഫോടനങ്ങൾ നടത്തുകയും ചെയ്ത സംഘടനയാണെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.