ന്യൂഡൽഹി: കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഖലിസ്ഥാൻ തീവ്രവ ാദിയെ ഡൽഹി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് അ ംഗവും കൊല്ലപ്പെട്ട സിഖ് നേതാവ് ഭിന്ദ്രൻവാലയുടെ കൂട്ടാളിയുമായ ഗുർസേവക് ആണ് പിടിയിലായത്.
ഡൽഹിയിലെ ഇൻറർ സ്റ്റേറ്റ് ബസ് ടെർമിനലിൽ ആരെയോ സന്ദർശിക്കാനെത്തിയപ്പോഴാണ് ഇയാൾ പൊലീസിെൻറ വലയിൽ വീണത്. ഭീകര പ്രവർത്തനങ്ങൾ, പൊലീസുകാരുടെയും െപാലീസിന് വിവരങ്ങൾ നൽകുന്നവരുടെയും കൊലപാതകം, ബാങ്ക് കവർച്ച തുടങ്ങിയ 50ഒാളം കേസുകളിൽ 53കാരനായ ഇയാൾ പ്രതിയാണെന്ന് ക്രൈംബ്രാഞ്ച് അഡീഷനൽ പൊലീസ് കമീഷണർ കുമാർ സിഗ്ള പറഞ്ഞു.
26 വർഷത്തോളം ജയിലിലായിരുന്ന ഇയാൾക്ക് പാക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.