ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും പ്രവൃത്തിയും തമ്മിൽ ഒരിക്കലും യോജിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു.
''രാജ്യത്തിന് ഖാദി, എന്നാൽ ദേശീയ പതാകക്ക് ചൈനീസ് പോളിസ്റ്ററും! എല്ലായ്‌പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല''-എന്നായിരുന്നു രാഹുലിെൻറ ട്വീറ്റ്.
ദേശീയ പതാക കൈകൊണ്ട് നൂൽക്കുന്നതോ കൈകൊണ്ട് നെയ്തതോ യന്ത്രത്തിൽ നിർമിച്ചതോ കോട്ടൺ/ പോളിസ്റ്റർ/ കമ്പിളി/ സിൽക്ക് ഖാദി എന്നിവയിൽ ഉള്ളതോ ആയിരിക്കണമെന്ന് പറഞ്ഞ് ദേശീയ പതാക കോഡ് ഭേദഗതി ചെയ്തതിന് കേന്ദ്രസർക്കാരിനെ കോൺഗ്രസ് ശക്തമായി വിമർശിച്ചു. നേരത്തേ യന്ത്രത്തിൽ നിർമിച്ചയോ പോളിസ്റ്ററിൽ രൂപകൽപന ചെയ്തതോ ആയ പതാകകൾ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.