ഖാദിയുടേതെന്ന വ്യാജേന യുവതിയുടെ മാസ്​ക്​ വിൽപ്പന; കേസ്​ കൊടുത്ത്​ ഖാദി കമ്മീഷൻ

ന്യൂഡൽഹി: ഖാദിയുടെ പേരിൽ വ്യാജ മാസ്​ക്​ നിർമിച്ച്​ വിൽപ്പന നടത്തിയ യുവതിക്കെതിരെ കേസുകൊടുത്ത്​ ഖാദി ആൻഡ്​ വില്ലേജ്​ ഇൻഡസ്​ട്രീസ്​ കമ്മീഷൻ (കെ.വി.​െഎ.സി). സമൂഹ മാധ്യമങ്ങളിലടക്കം പരസ്യപ്പെടുത്തിയായിരുന്നു വിൽപ്പന. ഖാദിയുടെ ബ്രാൻഡിങും കൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും മാസ്​കി​​െൻറ പാക്കറ്റുകൾ നൽകിയിട്ടുണ്ട്​. ചണ്ഡിഗഡ്​ സ്വദേശിയായ ഖുശ്​ബൂ എന്ന സ്​ത്രീക്കെതിരെയാണ്​​ ഖാദി അധികൃതർ പരാതി നൽകിയത്​. 

ഖാദിയുടെ ലോഗോ, കേന്ദ്ര സർക്കാരി​​െൻറ ​മെയ്​ക്ക്​ ഇൻ ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ തുടങ്ങിയ സംരംഭങ്ങളുടെ ബ്രാൻഡിങ്​, കൂടെ പ്രധാനമന്ത്രിയുടെ ചിത്രവും നൽകി ​തെറ്റായ ധാരണയുണ്ടാക്കിയാണ്​ സ്​ത്രീ മാസ്​കുകൾ വിറ്റത്​. സമ്മതമില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം നൽകികൊണ്ടും ഖാദിയുടെ പേര്​ ദുരുപയോഗം ചെയ്​തുകൊണ്ടും ഒരു വ്യക്​തിയെയും സ്വകാര്യ സ്ഥാപനങ്ങളെയും അവരുടെ ഉത്​പന്നം പരസ്യം ചെയ്യാൻ അനുവദിക്കില്ലെന്ന്​ കെ.വി.​െഎ.സി ചെയർമാൻ വിനയ്​ കുമാർ സക്​സേന പ്രതികരിച്ചു. ഇത്​ ക്രിമിനൽ ആക്​ട്​ ആ​ണെന്നും വളരെ ഗൗരവമായ ലംഘനമാ​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Khadi Commission Files Case Against Chandigarh Woman For Selling Fake Masks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.