ന്യൂഡൽഹി: വഖഫ് സ്വത്തായ സൗദി അറേബ്യയിലെ കേയി റുബാത്ത് അക്വയർ ചെയ്തതിെൻറ പണത്ത ിനായി ഒരു വിഭാഗം കേന്ദ്ര സർക്കാറിൽ നടത്തുന്ന സമ്മർദങ്ങൾക്കെതിരെ കേരള വഖഫ് ബോർ ഡ് ശക്തമായ നിലപാടുമായി രംഗത്തുവന്നു. ഒരിക്കൽ വഖഫ് ചെയ്തു കഴിഞ്ഞാൽ പിന്നീടൊ രിക്കലും വഖഫ് ചെയ്തവരുടെ പിന്മുറക്കാർക്ക് അതിൽ അവകാശം ചോദിക്കാൻ ഇസ്ലാമിക നിയമപ്രകാരം കഴിയില്ലെന്നും അത് അനുവദിക്കരുതെന്നും സംസ്ഥാന വഖഫ് ബോർഡ് കേന്ദ്ര വഖഫ് കൗൺസിലിനെ അറിയിച്ചു. ഇതേത്തുടർന്ന് വഖഫ് സ്വത്തായ കേയി റുബാത്ത് സൗദി ഭരണകൂടം ഏറ്റെടുത്ത വകയിലുള്ള തുക കേയി കുടുംബങ്ങൾക്കിടയിൽ വീതം വെക്കാൻ ആക്ഷൻ കമ്മിറ്റി കേന്ദ്ര വഖഫ് കൗൺസിലിനെ സമീപിച്ചു.
കേരളത്തിൽ ഖുർആൻ ആദ്യമായി പരിഭാഷപ്പെടുത്തിയതെന്ന് കരുതുന്ന തലശ്ശേരി കേയി കുടുംബാംഗമായ മായൻകുട്ടി ഇളയ 1935ൽ വഖഫ് ചെയ്തതാണ് കേയി റുബാത്ത്. 1937ലാണ് സൗദി മതകാര്യ വകുപ്പ് വഖഫ് സ്വത്ത് എന്ന നിലയിൽ രേഖാമൂലം കേയി റുബാത്ത് ഒൗദ്യോഗികമായി തങ്ങൾക്ക് കീഴിലേക്ക് കൊണ്ടുവന്നത്. പിന്നീട് 1970ൽ ഹറം വിപുലീകരണത്തിനാണ് അക്വയർ ചെയ്ത് പൊളിച്ചുനീക്കി തുക ട്രഷറിയിൽ കെട്ടിവെച്ചത്. 14 ലക്ഷം റിയാലാണ് സൗദി കെട്ടിവെച്ചതെന്ന് കേരള വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ബി.എം. ജമാൽ വിശദീകരിച്ചു. എന്നാൽ, ഇൗ തുക 5000 കോടി രൂപയുണ്ടെന്നും അതൊന്നാകെ കേരളത്തിലേക്ക് വരാനിരിക്കുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അക്വയർ ചെയ്ത കാലത്ത് സൗദി ഭരണകൂടം അനന്തരാവകാശികളെ അന്വേഷിച്ചത് ചുമതലക്കാരനായി ഒരാളെ വെക്കാനായിരിക്കാം. അല്ലാതെ അവിടുത്തെ വഖഫിെൻറ പണം ഇന്ത്യയിലെ അവകാശികൾക്ക് തിരിച്ചുകൊടുക്കാൻ കഴിയില്ല എന്ന് സൗദി അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സംസ്ഥാന വഖഫ് ബോർഡ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ പണം തങ്ങൾക്കിടയിൽ വീതിക്കാൻ നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ കേയി റുബാത്ത് ആക്ഷൻ കമ്മിറ്റി വ്യാഴാഴ്ച വീണ്ടും കേന്ദ്ര വഖഫ് കൗൺസിലിന് മുമ്പാകെ നിവേദനം നൽകി. കേയി റുബാത്ത് അക്വയർ ചെയ്ത വകയിലുള്ള തുകകൊണ്ട് മറ്റൊരു റുബാത്ത് നിർമിക്കാനുള്ള പദ്ധതിയാണ് സംസ്ഥാന വഖഫ് ബോർഡിനെന്ന് നിവേദനം പറയുന്നു. കേയി റുബാത്ത് സ്വകാര്യ സ്വത്താണെന്നും വഖഫ് സ്വത്തല്ലെന്നും ആക്ഷൻ കമ്മിറ്റി അവകാശപ്പെടുന്നു. കേയി റുബാത്തിെൻറ കാര്യത്തിൽ സംസ്ഥാന വഖഫ് ബോർഡും സംസ്ഥാന സർക്കാറും തങ്ങളുടെ നിലപാട് ഇതുവരെയും മാറ്റിയിട്ടില്ലെന്ന് ഡൽഹിയിൽ കേന്ദ്ര മന്ത്രിമാരെ കാണാനെത്തിയ സംസ്ഥാന ന്യൂനപക്ഷേക്ഷമ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.