ന്യൂഡൽഹി: കേരള സർവകലാശാല നടത്തിയ െലക്ചറർ നിയമനത്തിലെ അട്ടിമറിക്കെതിരെ നിയമയുദ്ധം നടത്തിയ ടി.വി. ബിന്ദുവിന് 14 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ വിജയം. 2007ൽ കേരള സർവകലാശാലയിൽ എജുക്കേഷൻ ഡിപ്പാർടുമെൻറിൽ െലക്ചറർ പദവിയിലേക്ക് നടന്ന അഭിമുഖത്തിൽ പെങ്കടുത്ത ഏറ്റവും കൂടുതൽ യോഗ്യതയുള്ള തിരുവനന്തപുരത്തുകാരിയായ ബിന്ദുവിനെ നാലാഴ്ചക്കകം നിയമിക്കാൻ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ജൂലൈ 29ന് തുടങ്ങിയ വാദം ചൊവ്വാഴ്ച പൂർത്തിയാക്കിയാണ് 52 വയസ്സായ ബിന്ദുവിന് അനുകൂല ഉത്തരവ്. ബിന്ദുവിന് ഒന്നാം റാങ്കിന് അർഹതയുണ്ടെന്നും അവർക്ക് കിേട്ടണ്ട മാർക്ക് കിട്ടിയില്ലെന്നും അതിനാൽ അവരെ െലക്ചററായി നിയമിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ ട്രഷറർ അഡ്വ. വി.കെ. ബിജുവാണ് ബിന്ദുവിനു വേണ്ടി ഹാജരായത്. 2007ൽ അപേക്ഷ ക്ഷണിച്ച നാലു ഒഴിവുകളിൽ രണ്ടു ഒാപൺ േക്വാട്ടയും ഒന്നു പട്ടിക ജാതിക്കാരനും മറ്റൊന്ന് ഒ.ബി.സിക്കും സംവരണവുമായിരുന്നുവെന്ന് ബിജു വാദിച്ചു.
ബിന്ദുവിന് പി.എച്ച്.ഡി യോഗ്യതക്ക് പുറമെ പി.എച്ച്.ഡി ഗൈഡായ യോഗ്യതയുമുണ്ടായിരുന്നു. എന്നാൽ പബ്ലിക്കേഷൻസിനുള്ള പത്തു മാർക്കിൽ ആറു മാർക്ക് മനഃപൂർവം തന്നില്ല. ഏറ്റവും യോഗ്യതയുള്ള ബിന്ദുവിന് അഭിമുഖത്തിൽ 14 മാർക്ക് നൽകിയപ്പോൾ ഇൗ യോഗ്യതയൊന്നുമില്ലാത്ത സിൻഡിേക്കറ്റ് അംഗത്തിെൻറ ഭാര്യക്ക് 22 മാർക്ക് കൊടുത്തു. സിൻഡിക്കേറ്റ് അംഗത്തിെൻറ ഭാര്യയെ അധ്യാപികയാക്കാൻ ബിന്ദുവിെൻറ നിയമനം അട്ടിമറിക്കുകയായിരുന്നുവെന്നും ബിജു ബോധിപ്പിച്ചു.സർവകലാശാലയുടെ നിയമന അട്ടിമറിക്കെതിരെ കേരള ഹൈകോടതിയെ സമീപിച്ചപ്പോൾ സിംഗ്ൾ ബെഞ്ച് സർവകലാശാലയുടെ നിലപാട് സംശയാസ്പദമാണെന്നും ബിന്ദുവിെൻറ നിയമന കാര്യത്തിൽ പുനഃപരിശോധന വേണമെന്നും നിർദേശിച്ചു.
എന്നാൽ സർവകലാശാലയും നിയമനം കിട്ടിയവരും ഇതിനെതിരെ അപ്പീലിന് പോയി. അപ്പീലിൽ ഡിവിഷൻ ബെഞ്ച് സർവകലാശാലക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചപ്പോഴാണ് ബിന്ദു സുപ്രീംകോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.