കോവിഡ്​-19: രാജ്യത്ത്​ 56 പേർ, കർണാടയിൽ മൂന്നു പേർക്ക്​ വൈറസ്​ ബാധ

ന്യൂഡൽഹി: കേരളത്തിലും കർണാടകയിലും പുതുതായി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചതോടെ ഇന്ത്യയിൽ വൈറസ്​ ബാധിച്ചവ രുടെ എണ്ണം 56 ആയി. കേരളത്തിൽ ആറുപേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതോടെ ചികിത്സയിലുള്ളവരുടെ എണ ്ണം 12 ആയി.

കർണാടകയിൽ മൂ​ന്നുപേർക്കാണ്​ രോഗബാധ കണ്ടെത്തിയത്​. കഴിഞ്ഞദിവസം ബംഗളൂരുവിൽ ഒരാൾക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു.

തമിഴ്​നാട്ടിൽ രോഗം ബാധിച്ച വ്യക്തിയുമായി അടുത്തിടപഴകിയ ഏഴുപേർ ഉൾപ്പെടെ എട്ടുപേരുടെ സാമ്പിളുകളിൽ പ​രിശോധനക്ക്​ അയച്ചതിൽ ആർക്കും വൈറസ്​ ബാധയില്ലെന്ന്​ തമിഴ്​നാട്​ ആരോഗ്യമ​​ന്ത്രി സി. വിജയഭാസ്​കർ അറിയിച്ചു. നേരത്തേ രോഗം സ്​ഥിരീകരിച്ച 45കാരൻ സുഖം പ്രാപിച്ച്​ വരുന്നതായും അദ്ദേഹം അറിയിച്ചു.

മഹാരാഷ്​ട്രയിലും രണ്ടുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്നിന് ദുബൈയിൽ നിന്നെത്തിയ പുണെ സ്വദേശികളായ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ മകൻ, മകൾ, മറ്റു കുടുംബാംഗങ്ങൾ തുടങ്ങിയവരും നിരീക്ഷണത്തിലാണ്. മഹാഷ്​ട്രയിൽ ഇതുവരെ പരിശോധിച്ച 282 പേരിൽ രണ്ടുപേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് നിരീക്ഷണ ചുമതലയുള്ള ഡോ. പ്രദീപ്‌ അവാതെ പറഞ്ഞു.

Tags:    
News Summary - Kerala reports 6 more cases, Karnataka 3 more, total over 50 -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.