പൊലീസ്​ ആക്​ട്​ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കും -ബി.ജെ.പി ഐ.ടി സെൽ മേധാവി

ന്യൂഡൽഹി: കേരളത്തിലെ എൽ.ഡി.‌എഫ് സർക്കാർ നടപ്പാക്കിയ പൊലീസ് ആക്ടിലെ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന്​ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. ട്വിറ്ററിലാണ്​ അദ്ദേഹം നിയമ ഭേദഗതിക്കെതിരെ രംഗത്തുവന്നത്​.

''അപകീർത്തികരമെന്ന്​ കരുതുന്ന സോഷ്യൽ മീഡിയ പോസ്​റ്റുകളുടെ പേരിൽ അഞ്ച്​ വർഷം തടവോ 10,000 പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കാവുന്ന തരത്തിൽ കേരള പോലീസ് നിയമത്തിൽ എൽ.ഡി.‌എഫ് സർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണിത്​. മാധ്യമ സ്വാതന്ത്ര്യത്തിന്​ ഭീഷണിയും പൊലീസിന് കൂടുതൽ അധികാരം നൽകുന്നതുമാണ്​'' -അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

എന്നാൽ, നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. മാധ്യമ സ്വാതന്ത്ര്യത്തിൻെറ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിൻെറ മറവിൽ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിർത്തി പോവാൻ സർക്കാർ ബാധ്യസ്ഥമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.