representational image

കേരളത്തിൽ കോവിഡ്​ മരണം കൂടുന്നത്​ ആ​ശ​ങ്കാജനകമെന്ന്​ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടുന്നതിൽ ആ​ശ​ങ്ക അ​റി​യി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യമ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍, സം​സ്ഥാ​ന ആ​രോ​ഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിലാണ്​ മരണസംഖ്യ​ വർധിക്കുന്നതും രോഗികളുടെ എണ്ണം പിടിച്ചുനിർത്താത്തതിലും ആശങ്ക അറിയിച്ചത്​.

നവംബർ 26 മുതൽ ഡിസംബർ രണ്ടു​ വരെ ഒരാ​ഴ്ചക്കിടെ 2118 കോ​വി​ഡ് മ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തൊ​ട്ടു മു​മ്പ​ത്തെ ആ​ഴ്ച (നവം.19 മുതൽ 25വരെ) 1890 ആയിരുന്നു മ​ര​ണമെന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ. തൃ​ശൂരിൽ ആദ്യ ആഴ്​ച 12 പേർ മരിച്ചപ്പോൾ കഴിഞ്ഞ ആഴ്ച 128 ആയി ഉയർന്നു. മലപ്പുറത്ത്​ ഇത്​ 70ഉം 109ഉം ആണ്​. കോഴിക്കോട്​ 93, 82, ​െകാല്ലം 43, 17 എന്നിങ്ങനെയാണ്​ മരണസംഖ്യ.


കഴിഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 1,71,521 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് സംസ്​ഥാനത്ത്​ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇത്​ രാ​ജ്യ​ത്തെ മൊത്തം കോ​വി​ഡ് ബാ​ധി​തരുടെ 55 ശ​ത​മാ​ന​ം വരും. തിരുവനന്തപുരം, വയനാട്​, കോഴിക്കോട്​, കോട്ടയം എന്നീ നാല്​ ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക്​ 10 ശതമാനത്തിന്​ മുകളിലാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ​

മ​ര​ണ​നി​ര​ക്കും രോ​ഗ​വ്യാ​പ​ന​വും പി​ടി​ച്ചു നി​ർ​ത്താ​ൻ കേ​ര​ളം ശ്ര​മി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. ഒ​മി​ക്രോ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ പരിപൂർണ പിന്തുണ ഇക്കാര്യത്തിലുണ്ടാകുമെന്നും കേന്ദ്രം വ്യകതമാക്കി. 

Tags:    
News Summary - Kerala has reported slight increase in weekly new deaths says Ministry of Health and Family Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.