ന്യൂഡൽഹി: കേരളത്തിനുള്ള പ്രളയ ദുരിതാശ്വാസ വിഷയത്തിൽ പാർലമെൻറിെൻറ ധനകാര്യ സ്ഥ ിരം സമിതിയിൽ ബി.ജെ.പി, സി.പി.എം എം.പിമാർ തമ്മിൽ പോര്. പ്രളയക്കെടുതി മനുഷ്യനിർമിതമ ായിരുന്നു എന്ന് ബി.ജെ.പി അംഗങ്ങൾ ആരോപിച്ചതോടെയായിരുന്നു തുടക്കം.
വിദേശസഹാ യം കേന്ദ്രം തടഞ്ഞുവെന്ന് സി.പി.എം അംഗങ്ങൾ കുറ്റപ്പെടുത്തി. അതേസമയം, പ്രളയസഹായം വനി താമതിൽ കെട്ടാൻ സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ.വി. തോമസ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. എം. വീരപ്പ മൊയ്ലി അധ്യക്ഷനായ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കേരളത്തിെൻറ പ്രളയ പുനർനിർമാണ കാര്യങ്ങൾ ചർച്ചചെയ്ത് റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിനായി കേരളത്തിൽനിന്നുള്ള എം.പിമാരെ ക്ഷണിതാക്കളായി പെങ്കടുപ്പിക്കുകയായിരുന്നു. ഡാം തുറന്നുവിട്ടും മറ്റും പ്രളയത്തിെൻറ രൂക്ഷത വർധിപ്പിച്ചത് സംസ്ഥാന സർക്കാറിെൻറ പിടിപ്പുകേടാണെന്ന് സമിതിയിലെ ബി.ജെ.പി അംഗങ്ങൾ കുറ്റപ്പെടുത്തി.
കേരളത്തിന് വിദേശസഹായം കിട്ടാനുള്ള ഒാഫറുകൾ കേന്ദ്രം തട്ടിത്തെറിപ്പിച്ചുവെന്ന് സി.പി.എമ്മിലെ എം.ബി. രാജേഷ് പറഞ്ഞു. അത്തരത്തിൽ വ്യക്തമായ വാഗ്ദാനങ്ങളൊന്നും കിട്ടിയിരുന്നില്ലെന്നായി ബി.ജെ.പി അംഗങ്ങൾ. ഇതോടെ 700 കോടി രൂപയുടെ യു.എ.ഇ സഹായം അടക്കമുള്ള വാഗ്ദാനങ്ങൾ ചർച്ചയായി. എന്നാൽ, വാഗ്ദാനങ്ങൾക്ക് രേഖയില്ലെന്ന് ബി.ജെ.പിക്കാർ വാദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിദേശ വാഗ്ദാനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ടെന്ന് കേരളത്തിൽനിന്നുള്ള അംഗങ്ങൾ പറഞ്ഞു. എന്നാൽ, ട്വീറ്റിൽ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി വാദിച്ചു.വീട് പുനർനിർമാണത്തിന് നാലു ലക്ഷം കോടി രൂപ നൽകുന്നത് അപര്യാപ്തമാണെന്ന് കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ദുരന്ത മുഖത്തുനിന്ന് 65,000 പേരെ രക്ഷിച്ചതു ചൂണ്ടിക്കാട്ടിയ എൻ.കെ. പ്രേമചന്ദ്രൻ, നൊബേൽ സമ്മാനത്തിന് അവരെ ശിപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി തീരദേശ മത്സ്യത്തൊഴിലാളി സേന രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.
കെ.വി. തോമസ്, എ. സമ്പത്ത്, ജോയ്സ് ജോർജ് തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി നടപ്പു പാർലമെൻറ് സമ്മേളനത്തിൽതന്നെ റിപ്പോർട്ട് സഭയിൽ വെച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.