Posted On
date_range Updated On
date_range കോവിഡ്: പ്രതിദിന മരണനിരക്കിൽ കേരളം മഹാരാഷ്ട്രയെ മറികടന്നു
ന്യൂഡൽഹി: രാജ്യത്ത്് പ്രതിദിന രോഗികളും മരണനിരക്കും കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത് 35,342 പേർക്കാണ്. ഇതിൽ 17,518ഉം കേരളത്തിലാണ്. തൊട്ടുപിറകിലുള്ള മഹാരാഷ്ട്രയിൽ 7,302 കേസുകളാണുള്ളത്.
മഹാരാഷ്ട്രയിൽ പ്രതിദിന മരണം 120 ആണെങ്കിൽ കേരളത്തിൽ 132 ആയി. മറ്റു സംസ്ഥാനങ്ങളിൽ 2,000ത്തിനു താഴെയാണ് കേസുകൾ. അതേസമയം, 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 38,740 പേർ സുഖം പ്രാപിച്ചു. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്.
നിലവിൽ ചികിത്സയിലുള്ളത് 4,05,513 പേരാണ്. ഇതുവരെ 42,34,17,030 വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.